പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍  കുടുങ്ങിയ തുറന്നതും ഒടിഞ്ഞതുമായ പിന്‍ പുറത്തെടുത്തു

കുട്ടിയുടെ വയറ്റില്‍ കുടുങ്ങിയ പിന്‍.

കല്‍പറ്റ-പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിയ തുറന്നതും പാതി മുറിഞ്ഞതുമായ പിന്‍ വിജയകരമായി പുറത്തെടുത്തു. കാട്ടിക്കുളം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ വയറ്റിലാണ് പിന്‍ കുടുങ്ങിയത്. നിരന്തരം അസ്വാസ്ഥ്യം കാട്ടിയതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ മേപ്പാടി നസീറ നഗറിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എക്‌സ് റേ എടുത്തപ്പോഴണ് വയറ്റില്‍ പിന്‍ കണ്ടത്. ഡോ.ശ്രീനിവാസ്, ഡോ.അരുണ്‍ അരവിന്ദ്, ഡോ.റൂബി പര്‍വീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് ചികിത്സ നല്‍കിയത്.

Latest News