ശ്രദ്ധിക്കുക: റിയാദില്‍ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍പാലം അടച്ചു

റിയാദ് - ഖുറൈസ്, ശൈഖ് ജാബിര്‍ റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി പത്തു ദിവസത്തേക്ക് നഗരസഭ അടച്ചു. കിഴക്കു നിന്ന് തെക്കു ഭാഗത്തേക്കുള്ള ദിശയിലെ മേല്‍പാലം ഇന്ന് രാവിലെയാണ് അടച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മേല്‍പാലം ഫെബ്രുവരി മൂന്നിന് വീണ്ടും തുറക്കും. പാലം അടച്ചിടുന്ന ദിവസങ്ങളില്‍ പാലത്തില്‍ കിഴക്കു ഭാഗത്തു നിന്നുള്ള ഇറക്കത്തിലുള്ള സര്‍വീസ് റോഡ് വഴി തെക്കു ഭാഗത്തേക്കുള്ള മെയിന്‍ റോഡിലേക്ക് വാഹന ഗതാഗതം തിരിച്ചുവിടുമെന്ന് റിയാദ് നഗരസഭ അറിയിച്ചു.

 

Latest News