Sorry, you need to enable JavaScript to visit this website.

VIDEO പോലീസുകാരി സ്കൂട്ടറിൽ പിന്തുടർന്ന് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു

ഹൈദരാബാദ്- തെലങ്കാനയിൽ പോലീസുകാരി വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചു വലിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. തെലങ്കാന ഹൈക്കോടതി കെട്ടിടത്തിനായി കാർഷിക സർവകലാശാലയുടെ സ്ഥലം നൽകുന്നതിനെതിരായ പ്രതിഷേധത്തിനിടെയാണ് സംഭവം. സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയെ സ്കൂട്ടിയിൽ പിന്തുടർന്ന രണ്ട് വനിതാ പോലീസുകാരിൽ ഒരാളാണ് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചത്. 

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഹൈദരബാദിൽ വലിയ പ്രതിഷേധത്തിനു കാരണമായിരിക്കയാണ്. പോലീസുകാരി മുടിയിൽ പിടിച്ച് വലിച്ചതിനെ തുടർന്ന് നിലത്തുവീണ പെൺകുട്ടി വേദന കൊണ്ട് കരയുന്നതാണ് വീഡിയോ. പ്രൊഫസർ ജയശങ്കർ തെലങ്കാന സംസ്ഥാന കാർഷിക സർവകലാശാല കാമ്പസിലാണ് വിദ്യാർഥി പ്രതിഷേധം തുടരുന്നത്. ഹൈക്കോടതി കെട്ടിടം നിർമിക്കുന്നതിനായി സർവകലാശാലയുടെ സ്ഥലം വിട്ടുനൽകരുതെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 

പോലീസ് നടപടിയെ പ്രതിപക്ഷ ബി.ജെ.പിയും ബി.ആർ.എസും ശക്തമായി അപലപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബരാബാദ് പോലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച ബി.ആർ.എസ് നേതാവ് കെ.കവിത മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

Latest News