Sorry, you need to enable JavaScript to visit this website.

കാണാതായ അധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി; യുവതിയെ അവസാനമായി വിളിച്ച ആൾ ഒളിവിൽ

മാണ്ഡ്യ - സ്‌കൂളിലേക്കു പോയ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച കാണാതായ സ്വകാര്യ സ്‌കൂൾ അധ്യാപിക പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി ഗൗഡ(28)യെയാണ് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. 
 കർണാടകയിലെ മാണ്ഡ്യയിലെ മേലുകോട്ടെ നരസിംഹ ക്ഷേത്ര മൈതാനത്ത് നിന്നാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. സ്‌കൂളിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് മൂന്നുദിവസം മുമ്പാണ് വീട്ടുകാർ പോലീസിൽ പരാതി നല്കിയത്. ശനിയാഴ്ച പതിവുപോലെ സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭർത്താവ് ലോകേഷ് പ്രതികരിച്ചു. 
 മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ യുവതിയുടെ സ്‌കൂട്ടർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ക്ഷേത്ര മൈതാനത്തെ മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവിടെ കുഴിച്ചുനോക്കുകയായിരുന്നു. തുടർന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
 സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന യുവതിക്ക് സമീപവാസിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നതായും പറയുന്നു. നിധിൻ എന്ന പേരുള്ള ആളാണ് യുവതിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത്. ഇയാൾ ഒളിവിലാണെന്നും കേസിന്റെ ചുരുളുഴിക്കാൻ പ്രത്യേക സംഘങ്ങളായി നിർണായ നീക്കം നടന്നുവരികയാണെന്നും പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടിയിലാകുമെന്നും പോലീസ് പ്രതികരിച്ചു.

Latest News