മൂന്നുനാള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി- തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും വ്യാഴം മുതല്‍ ഞായര്‍ വരെ നാലു ദിവസം ബാങ്ക് അവധി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വെള്ളി മുതല്‍ ഞായര്‍ വരെ മൂന്നു ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 

ജനുവരി 26ന് വെള്ളിയാഴ്ച റിപ്പബ്ലിക് ദിനമായതിനാലണ് ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. 27ന് നാലാം ശനിയാഴ്ചയും 28 ഞായറാഴ്ചയുമായതിനാല്‍ ആ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 

ജനുവരി 25ന് വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ തൈപ്പൂയവും ഉത്തര്‍പ്രദേശില്‍ മുഹമ്മദ് ഹസ്രത്ത് അലിയുടെ ജന്മദിനവും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Latest News