Sorry, you need to enable JavaScript to visit this website.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സന്ദേശം; വരാനിരിക്കുന്ന വൈറസിൽ ഭയപ്പാട് വേണ്ട

ജിദ്ദ- കൊറോണയേക്കാൾ മാരകമായേക്കാവുന്ന എക്‌സ് എന്ന പേരിൽ വരുന്ന അപകടകരമായ രോഗത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024ലെ ദാവോസ് ഇക്കണോമിക് ഫോറത്തിൽ ലോകാരോഗ്യ സംഘടന നടത്തിയ പ്രസ്താവന സംബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകിയത്. വരാനിരിക്കുന്ന ഒരു സഹചര്യത്തെ പറ്റി മുന്നറിയിപ്പു നൽകുക മാത്രമാണ് ലോകോരോഗ്യ സംഘടന നൽകിയത്. ഇക്കാര്യം റിപ്പോർട്ട് ചെയ്ത സന്ദർഭം കണക്കിലെടുക്കുമ്പോൾ വിഷയം അപകടകരമല്ലെന്നും എല്ലാ വർഷവും അത്തരം വാർത്തകൾ ആവർത്തിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. മിക്ക പകർച്ചവ്യാധികളും പാൻഡെമിക്കുകളായി മാറുന്നില്ലെന്നും കോവിഡ് പോലെയുള്ളവരെ അത്യപൂർവ്വ സന്ദർഭങ്ങളിൽ മാത്രമാണ് സംഭവിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡിസീസ് എക്‌സ് എന്ത് വൈറസാണെന്ന്  ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ലെങ്കിലും, ശ്വാസനേന്ദ്രിയത്തെ ബാധിക്കുന്ന വൈറസാകാൻ സാധ്യതയാണെന്നാണ് വിദഗ്ധർ പറയുന്നത്,  കാരണം ഇവയുടെ അതിജീവന നിരക്ക് വളരെ ഉയർന്നതാണ്.

ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന,  മുൻകൂട്ടിക്കാണാൻ കഴിയാത്ത രോഗാണുവിനെയാണ് എക്‌സ് എന്ന സാങ്കൽപ്പിക രോഗകാരി പ്രധിനിധികരിക്കുന്നുത്. എബോള, സിക്ക വൈറസ് തുടങ്ങിയ ഉയർന്ന തോതിലുള്ള വ്യാപനശേഷിയുള്ള രോഗങ്ങളോടൊപ്പമണ് ലോകാരോഗ്യ സംഘടന ഡിസീസ് എക്‌സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 നേക്കാൾ വിനാശകരമായ ഒരു പകർച്ചവ്യാധിക്ക് കാരണമാകുന്ന ഒന്നാണ് ഡിസീസ് എക്‌സ് എന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇക്കഴിഞ്ഞ ദിവസ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഡിസീസ് എക്‌സിനെ നേരിടുന്നതിനുള്ള സെഷനുണ്ടായിരുന്നു. 
അതേസമയം, ഡിസീസ് എക്‌സിനെ ചെറുക്കുന്നതിനും എത്രയും വേഗം രോഗവുമായി പൊരുത്തപ്പെടാനും സഹായിക്കുന്ന സാങ്കേതികവിദ്യകൾ സജ്ജമാക്കുന്നതിൽ  സജീവമാണ് ശാസ്ത്രജ്ഞർ. കോവിഡിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ വാക്‌സിൻ എങ്ങനെ പരിഷ്‌ക്കരിക്കാമെന്ന ഗവേഷണത്തിലാണ് ഓക്‌സഫെഡ് യൂണിവേഴ്‌സിറ്റി. കോവിഡ്19 പോലുള്ള മഹാമാരികൾ മൂലമുണ്ടാകുന്ന ആരോഗ്യ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ  സഹകരണം, ഏകോപനം, ഭരണം, നിക്ഷേപം എന്നി മേഖലകൾ  ശക്തിപ്പെടുത്തുന്നതിൽ ദാവോസിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 

 

Latest News