Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടപെടൂ... ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കൂ- അമിത് ഷായോട് ഖാര്‍ഗെ

ന്യൂദല്‍ഹി - രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് സുരക്ഷ നല്‍കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. ഭാരത് ജോഡോ യാത്രക്ക് നേരെ അസമില്‍ അക്രമങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് ഖാര്‍ഗെ അമിത് ഷാക്ക് കത്തയച്ചത്. കുറച്ച് ദിവസങ്ങളായി സംഭവിച്ച ഗുരുതരമായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഖാര്‍ഗെ കത്തില്‍ വിശദീകരിച്ചു. അമിത് ഷാ ഇടപെട്ട് രാഹുല്‍  ഗാന്ധിയുടെയും യാത്രയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.  
ശാരീരിക ഉപദ്രവത്തിന് കാരണമായേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അസം മുഖ്യമന്ത്രിയോടും അസം പോലീസ് ഡയറക്ടര്‍ ജനറലിനോടും നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച അസമില്‍ പ്രവേശിച്ചതു മുതല്‍ യാത്രക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങള്‍ ഖാര്‍ഗെയുടെ കത്തില്‍ ചൂണ്ടിക്കാണിച്ചു. ഇസഡ് പ്ലസ് സംരക്ഷകനായ രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ അസം പോലീസ് അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ അസമില്‍ കേസെടുത്തിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചത്.

 

Latest News