Sorry, you need to enable JavaScript to visit this website.

വിനോദയാത്രക്ക് അനുവദിച്ചില്ല, അഞ്ചാം ക്ലാസുകാരൻ തൂങ്ങിമരിച്ചു

മണ്ണാർക്കാട്- വിനോദയാത്രക്ക് പോകാൻ വീട്ടുകാർ സമ്മതിച്ചില്ല, അഞ്ചാംക്ലാസുകാരൻ തൂങ്ങി മരിച്ചു. എടത്തനാട്ടുകര കോട്ടപ്പള്ളി പട്ടിശ്ശേരി സക്കീർഹുസൈൻ- ഹയറുന്നീസ ദമ്പതികളുടെ മകൻ റിദാനാണ് ഇന്നു രാവിലെ വീട്ടിൽ തൂങ്ങി മരിച്ചത്. എടത്തനാട്ടുകര ഗവ.ഓറിയന്റൽ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. സ്‌കൂളിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. അതിൽ പങ്കെടുക്കാൻ വീട്ടുകാർ കുട്ടിയെ അനുവദിച്ചിരുന്നില്ല. അതിന്റെ മനോവിഷമത്താലാണ് കുട്ടി തൂങ്ങി മരിച്ചത് എന്നാണ് പ്രാഥമികവിവരം. മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

Latest News