Sorry, you need to enable JavaScript to visit this website.

അസം റൈഫിള്‍സ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി- തെക്കന്‍ മണിപ്പൂരില്‍ അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ആറ് സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 
സജിക് തമ്പാക്ക് പ്രദേശത്താണ് സംഭവം. സഹപ്രവര്‍ത്തകരെ വെടിവെച്ച ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചതായും മണിപ്പൂര്‍ പൊലീസ് അറിയിച്ചു.  പരിക്കേറ്റവരില്‍ ആരും മണിപ്പൂരില്‍ നിന്നുള്ളവരല്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് വംശീയ സംഘര്‍ഷവുമായി ബന്ധമില്ലെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും മണിപ്പൂര്‍ പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസം ആരംഭിച്ച വംശീയ കലാപത്തില്‍ 180ലേറെ പേരാണ് കൊല്ലപ്പെട്ടത്.

Latest News