പുതിയ കാറ് വാങ്ങാന്‍ പണമടച്ച യുവതിക്ക് കാറുമില്ല പണവുമില്ല. ഒടുവില്‍  ഷോറൂം ഉടമക്ക് പണികൊടുത്ത് കോടതി 

മാഹി- പുതിയ  കാര്‍ വാങ്ങാന്‍ ഷോറൂമില്‍ പണം നല്‍കിയ യുവതിക്ക് കാറു നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്ന  പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. വടകരയിലെ എ.എം.ജി റോട്ടന മോട്ടോര്‍ എല്‍.എല്‍.പിക്കെതിരെയാണ് നടപടി. മമ്പറം കീഴത്തൂരിലെ ജോബിഷ് തോട്ടത്തിലിന്റെ ഭാര്യ പ്രിയങ്കരാജാണ് പരാതിക്കാരി. 2020 ജനുവരി മാസം ഹുണ്ടായ് ക്രെറ്റ കാര്‍ വാങ്ങുന്നതിനായ് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കിയിട്ടും കാര്‍ നല്‍കുകയോ കൊടുത്ത തുക തിരിച്ച് നല്‍കുകയോ ചെയ്യാതതിനെ തുടര്‍ന്ന് പ്രിയങ്കരാജ് വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കാര്‍ വില്‍പ്പന നടത്തുന്ന സ്ഥാപനം തുടര്‍ന്നും ഇതേ നിലപാട് തുടരുകയായിരുന്നു. പിന്നീടാണ് പരാതിക്കാരി മാഹി കോടതിയില്‍ അഡ്വ.ജ്യോതിരാജ് മുഖേ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.  നഷ്ടപരിഹാരമായ് 75000 രൂപയും ഇതുവരെയുള്ള പലിശയും തിരിച്ച് തരാനുള്ള തുകയും കോടതി ചെലവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

Latest News