റിയാദ്- റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സി'ന് പുതിയ നേതൃത്വം. ചീഫ് ഓര്‍ഗനൈസറായി റാഫി കൊയിലാണ്ടിയെയും അഡ്മിന്‍ ലീഡറായി ഷാജു കെ.സിയെയും ഫിനാന്‍സ് ലീഡായി ഫൈസല്‍ പൂനൂരിനെയും തെരഞ്ഞെടുത്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് ഫൗണ്ടര്‍ മെമ്പര്‍ അക്ബര്‍ വേങ്ങാട്ട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫൗണ്ടര്‍ ഒബ്‌സര്‍വര്‍ മിര്‍ഷാദ് ബക്കര്‍ അധ്യക്ഷനായിരുന്നു.
മറ്റു ലീഡുമാരായി ഫാസില്‍ വേങ്ങാട്ട് (ഫാമിലി), റിജോഷ് കടലുണ്ടി (പ്രോഗ്രാം), റംഷിദ്. പി.കെ (ചില്‍ഡ്രന്‍ & എജ്യുഫണ്‍), അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍ (ബിസിനസ്), റാഷിദ് ദയ (വെല്‍ഫെയര്‍), മുഹമ്മദ് ഷാഹിന്‍ (ടെക്‌നോളജി), സഫറുള്ള കൊടിയത്തൂര്‍ (മീഡിയ), മിര്‍ഷാദ് ബക്കര്‍ (ഫൗണ്ടര്‍ ഒബ്‌സര്‍വര്‍) എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മുജീബ് മൂത്താട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കോഴിക്കോടന്‍സ് മുഹബ്ബത്ത് നൈറ്റിനോടനുബന്ധിച്ച്, നിര്‍ധന രോഗികള്‍ക്കായി പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളുടെ വിതരണകണക്ക് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്‌യുദ്ദീന്‍ അവതരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും സഹകരിച്ച് ഇരുപത്തിയൊമ്പത് ലക്ഷം രൂപയോളം സമാഹരിച്ച് കോഴിക്കോട് ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്കും രണ്ട് ഡയാലിസിസ് സെന്ററുകള്‍ക്കും നാല് മെഷീനുകള്‍ കൈമാറി. കൂടാതെ മറ്റൊരു സെന്ററിന് ഒരു ലക്ഷം രൂപധനസഹായവുംനല്‍കി. പരിപാടിയില്‍ മുനീബ് പാഴൂര്‍, ഹര്‍ഷദ് ഫറോക്ക്, അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി, യതി മുഹമ്മദ്, ഉമ്മര്‍ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, ഹര്‍ഷാദ് എം. ടി, ഷമീം മുക്കം, അഡ്വക്കറ്റ് അബ്ദുല്‍ ജലീല്‍, ലത്തീഫ് തെച്ചി, അല്‍ത്താഫ് കോഴിക്കോട്, കബീര്‍ നല്ലളം, സിദ്ദീഖ് പാലക്കല്‍, അന്‍സാര്‍ കൊടുവള്ളി, മഷ്ഹൂദ് ചേന്നമംഗലൂര്‍, ഷാഹിര്‍ സിറ്റി ഫ്‌ളവര്‍, നവാസ് ഓപ്പീസ്, ഹാരിസ് വാവാട് എന്നിവര്‍ സംസാരിച്ചു. ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി ഭാവി പരിപാടികള്‍ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.