Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

20 കോടി ലഭിച്ച ഭാഗ്യവാന്‍ ആര്.... ടിക്കറ്റ് വിറ്റത് തിരുവനന്തപുരത്ത്

തിരുവനന്തപുരം- സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- ന്യൂഇയര്‍ ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് എക്‌സ്.സി 224091 വിറ്റത് തിരുവനന്തപുരത്തെന്ന് സൂചന. പാലക്കാട് വിന്‍സ്റ്റാര്‍ ഗോള്‍ഡന്‍ ഏജന്‍സീസ് സബ് ഏജന്റിന് വിറ്റ ടിക്കറ്റ് തിരുവനന്തപുരത്തെ മറ്റൊരു ഏജന്‍സിയിലേക്കാണ് കൊണ്ടുപോയതെന്നാണ് വിവരം.

തിരുവനന്തപുരം സ്വദേശിയായ ദുരൈരാജാണ് പാലക്കാട് ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. അദ്ദേഹത്തിന്റെ കിഴക്കേക്കോട്ടയിലുള്ള ലക്ഷ്മി ലക്കി സെന്ററില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്.

'ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. കഴിഞ്ഞ 35 വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്നു. ഏറ്റവും കൂടുതല്‍ അടിച്ചത് പത്ത് ലക്ഷം രൂപ. ആദ്യമായിട്ടാണ് ബമ്പര്‍ അടിക്കുന്നത്. 20 കോടി ആദ്യമായിട്ടാണ് വന്നത്'- ദുരൈരാജ് പറഞ്ഞു.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. 40 ലക്ഷത്തിനുമേല്‍ ക്രിസ്മസ് ന്യൂഇയര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 50ലക്ഷം ടിക്കറ്റാണ് വില്‍പനയ്ക്ക് എത്തിച്ചത്.

 

Latest News