എൻ. അബ്ദുൽ ഹമീദ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

വടകര - ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് എൻ അബ്ദുൽഹമീദ് ചുമതലയേറ്റു. നിലവിലെ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ യു.ഡി.എഫിലെ ധാരണപ്രകാരം രാജിവെച്ചതിനെ തുടർന്നാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്. സി.പിഎമ്മിലെ ടി സജിത്ത് മത്സര രാഗത്തുണ്ടായിരുന്നു. 17 അംഗ ഭരണസമിതിയിൽ ഹമീദിനെ 10 പേർ പിന്തുണച്ചു തോടന്നൂർ എ.ഇ.ഒ എം വിനോദ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും  വിവിധ പാർട്ടി പ്രതിനിധികളും പ്രസംഗിച്ചു.

Latest News