വയനാട് മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം; രണ്ട് പന്നികളെ പിടിച്ചു

കല്‍പറ്റ-വയനാട്ടിലെ പൂതാടി പഞ്ചായത്തിലുള്ള മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഫാമിലെ രണ്ട് പന്നികളെ ചൊവ്വാഴ്ച രാത്രി കടുവ പിടിച്ചു. ഇതേ ഫാമിലെ 20 പന്നികളെ ജനുവരി ആറിനും അഞ്ചെണ്ണത്തെ 14നും കടുവ കൊന്നിരുന്നു.
കമ്പിവല തകര്‍ത്താണ് കടുവ കഴിഞ്ഞ രാത്രി ഫാമില്‍ കയറിയത്. കടുവ പിടിച്ച പന്നികളുടെ ജഡാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല. രണ്ടു പന്നികളെയും കടുവ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയെന്ന അനുമാനത്തിലാണ് പ്രദേശവാസികള്‍. ഫാമിനു ഏറെ അകലെയല്ല വനം. കടുവയെ പിടിക്കുന്നതിന് വനം വകുപ്പ് സ്ഥാപിച്ച രണ്ട് കൂടുകള്‍ ഫാമിനു സമീപമാണ്.  മൂടക്കൊല്ലിയില്‍ ജനുവരി ആറിനും 14ന് പുലര്‍ച്ചെയും ഇറങ്ങിയത് ഡബ്ല്യു.ഡബ്ല്യു.എല്‍ 39 എന്ന പെണ്‍ കടുവയാണെന്നു വനം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതേ കടുവയാണ് കഴിഞ്ഞ രാത്രി പന്നികളെ പിടിച്ചതെന്നാണ് വനപാലകരുടെ അനുമാനം.

Latest News