ഇടുക്കി - ചിന്നക്കനാലില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതില്‍ കെട്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടുകയാണ് ചെയ്തതെന്നും എം എല്‍ എ പറഞ്ഞു. റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്റെ വിശദീകരണം. സുഹൃത്തിന്റെ പക്കല്‍ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. അന്ന് സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യുകുഴല്‍നാടന്‍ വ്യക്തമാക്കി.
മാത്യു കുഴല്‍നാടന്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി മതില്‍ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കും.