Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ പള്ളിയിലേക്ക് പോകവെ കന്യാസ്ത്രീ ബസിടിച്ച് മരിച്ചു

തളിപ്പറമ്പ് - പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. തളിപ്പറമ്പ് പൂവം സെന്റ് മേരീസ് കോൺവെന്റിലെ സുപ്പീരിയർ സിസ്റ്റർ സൗമ്യ(55)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരക്കായിരുന്നു അപകടം. മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപമുള്ള ലിറ്റിൽ ഫ്‌ളവർ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്  ബസ് ഇടിക്കുകയായിരുന്നു. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിനിയായ സിസ്റ്റർ സൗമ്യ മൂന്ന് മാസം മുമ്പാണ് ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
 

Latest News