തനിക്കെതിരെ പരമാവധി കേസുകള്‍ എടുത്തോളൂ ഭയമില്ലെന്ന് അസം മുഖ്യമന്ത്രിയോട് രാഹുല്‍ ഗാന്ധി

ദിസ്പൂര്‍ - തനിക്കതിരെ പരമാവധി കേസുകള്‍ എടുത്തോളുവെന്നും തനിക്ക് ഭയമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് രാഹുല്‍ ഗാന്ധി.  അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്?. ബിജെപിക്കും ആര്‍എസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും ബാര്‍പേട്ടയിലെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ഷായ്ക്കെതിരെ സംസാരിക്കാന്‍ ധൈര്യപ്പെട്ടാല്‍ ഹിമന്തയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അസമിന്റെ സംസ്‌കാരവും ഭാഷയും ചരിത്രവും തകര്‍ക്കാനാണ് ബി ജെ പിയും ആര്‍ എസ് എസും ആഗ്രഹിക്കുന്നത്. നാഗ്പൂരില്‍ നിന്ന് അസം ഭരിക്കാനാണ് ഇവരുടെ ശ്രമം. അത് ഒരിക്കലും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Latest News