Sorry, you need to enable JavaScript to visit this website.

മാത്യു കുഴല്‍നാടന്‍ കൈവശം വെച്ച പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി

ഇടുക്കി - മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള  ചിന്നക്കനാല്‍ റിസോര്‍ട്ടില്‍ അനധികൃതമായി കൈവശംവെച്ച പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി.  ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചുകൊണ്ടാണ് പുറമ്പോക്ക്  ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത്. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷം ഹിയറിങ് നടത്തും. 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് മാത്യു കുഴല്‍നാടന്‍ കൈവശം ഉണ്ടെന്നാണ് കണ്ടെത്തല്‍. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസിദാറണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. മാത്യു കുഴല്‍നാടന്റെ മൊഴിയെടുത്ത ശേഷണാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

 

Latest News