Sorry, you need to enable JavaScript to visit this website.

അൽകോബാറിൽ സ്‌ഫോടനം: രണ്ടു പേർക്ക് പരിക്ക്

ദമാം - അൽകോബാൽ അൽസ്വദഫ ഡിസ്ട്രിക്ടിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് വീട്ടിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും രണ്ടു പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിക്കുകയും നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കി.
 

Latest News