മാട്ടുപ്പെട്ടിയില്‍ വീണ്ടും പടയപ്പ

ഇടുക്കി- ഇന്നു രാവിലെ മൂന്നാർ മാട്ടുപ്പെട്ടിയിൽ പടയപ്പ കൊമ്പൻ ഇറങ്ങി.  ഏറെ നേരം ടൗണിൽ വിലസിയ കൊമ്പൻ കാര്യമായ നാശം വരുത്തിയില്ലെങ്കിലും ഭീതിയും കൗതുകവും പരത്തി. ദേവികു ളം പഞ്ചായത്ത്‌ വ്യാപാര സമൂച്ച യത്തിലെ  കടയുടെ ഷട്ടർ തകർത്തു. പെട്ടിക്കടകൾ തുറന്നു സാധനങ്ങൾ എടുത്തു. ഇത് വഴി വന്ന വിനോദ സഞ്ചാരികൾ  വാഹനം നിർത്തി പടയപ്പയെ കണ്ടു നിന്നു. തിങ്കളാഴ്ച ചിന്നകനാലിൽ ചക്കകൊമ്പൻ ആന ഒരാളെ കുത്തി പരിക്കേല്പിച്ചിരുന്നു.

Latest News