ബക്കറ്റിലെ വെള്ളത്തിൽ വീണ് വയനാട്ടിൽ കുഞ്ഞ് മരിച്ചു

കൽപ്പറ്റ- ബക്കറ്റിലെ വെള്ളത്തിൽ വീണ് വയനാട്ടിൽ ഒരു വയസ്സുകാരി മരിച്ചു.
വയനാട് മുട്ടിലിലിലാണ് സംഭവം. 
 മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്തറിന്റെ മകൾ റൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. 
 ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രിയിലാണിപ്പോഴുള്ളത്.
 

Latest News