പ്രവാസികൾ സ്വന്തമായി ജീവിക്കാൻ കൂടി സമയം കണ്ടെത്തണം- പി.എം.എ. ഗഫൂർ

നന്മ കരുനാഗപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച നന്മോത്സവം 2024 വാർഷികാഘോഷ പരിപാടിയിൽ  പി.എം.എ ഗഫൂർ സംസാരിക്കുന്നു

റിയാദ്‌ - മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക്‌ സാന്ത്വനം നൽകുന്നതിനൊപ്പം സ്വന്തമായി ജീവിക്കാൻ കൂടി പ്രവാസി സമയം കണ്ടെത്തണമെന്ന് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ പി.എം.എ ഗഫൂർ അഭിപ്രായപ്പെട്ടു. സ്വന്തക്കാർക്ക്‌‌ വേണ്ടിയുള്ള തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ സ്വന്തമായി ജീവിക്കാൻ മറന്ന് പോകുകയാണ് പ്രവാസികൾ.

നന്മ കരുനാഗപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച നന്മോത്സവം 2024 വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി  സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക്‌ നൽകുന്ന നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ്‌ തുവ്വൂരിന് സമ്മാനിച്ചു. വിദ്യാഭ്യാസ വിദഗ്ദനും എഴുത്തുകാരനുമായ ഡോ. ജയചന്ദ്രൻ കെ. ആർ  ഉദ്‌ഘാടനം ചെയ്തു. 

കുടുംബങ്ങൾ തിങ്ങി നിറഞ്ഞ വേദിയിൽ പി. എം. എ. ഗഫൂർ നടത്തിയ മെഡിറ്റേഷൻ ഉൾപ്പടെയുള്ള വ്യത്യസ്ഥമായ മോട്ടിവേഷൻ സെഷൻ റിയാദുകാർക്ക്‌ നവ്യാനുഭവമായി. പ്രസിഡൻ്റ് സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബഷീർ ഫത്തഹുദ്ദീൻ ആമുഖ പ്രസംഗം നടത്തി. 

സലീം കളക്കര, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, നവാസ് അബ്ദുൽ റഷീദ്,, ഗഫൂർ കൊയിലാണ്ടി, ജോസഫ് അതിരുങ്കൽ, അസ്ലം പാലത്ത്, മുഹമ്മദ് സാലി, റിയാസ് വണ്ടൂർ, ഷാജി മടത്തിൽ, റഫീഖ് വെട്ടിയാർ, നിജാസ് പാമ്പാടി, ബഷീർ സാപ്റ്റ്കോ, ഷൈജു പച്ച, ശുഹൈബ് ഓച്ചിറ, നിഷാദ് ആലംകോട്, സലീം പള്ളിയിൽ, മൈമൂന അബ്ബാസ്, കമർബാനു വലിയകത്ത്, അബ്ദുൽ സലീം അർത്തിയിൽ, നാസർ ലെയ്സ്, തുടങ്ങിയവർ പങ്കെടുത്തു. ഷഫീക്ക് തഴവ‌, നഹൽ റയ്യാൻ, ദിൽഷാദ്‌, ഹിബ ഫാത്തിമ, അക്ഷയ് സുധീർ, അഞ്ജലി സുധീർ, പവിത്രൻ, ഷിജു റഷീദ്, നിഷാ ബിനീഷ് , ഫിദ ഫാത്തിമ, നൗഫൽ കോട്ടയം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. നവ്യാ ആർട്‌സ്‌ ആൻഡ് എന്റർടൈൻമന്റ്‌ ടീം അവതരിപ്പിച്ച കുട്ടികളുടെ നൃത്തങ്ങളും ശ്രദ്ധേയമായി. 

സുലൈമാൻ വിഴിഞ്ഞം അവതാരകനായിരുന്നു. മുനീർ മണപ്പള്ളി, നിയാസ്‌ തഴവ, നവാസ് ലത്തീഫ്, സത്താർ മുല്ലശ്ശേരി, സുൽഫിക്കർ, അഷ്റഫ്‌ മുണ്ടയിൽ, ഷമീർ കുനിയത്ത്‌, അനസ്‌ ലത്തീഫ്‌, സജീവ്‌, സിനു അഹമ്മദ്, ഷഹിൻഷാ, മുനീർ പുത്തൻതെരുവ്‌, ഷുക്കൂർ ക്ലാപ്പന, നൗഷാദ്‌, നൗഫൽ നൂറുദ്ദീൻ, സഹദ്‌, ഷമീർ തേവലക്കര, ഷരീഫ് മൈനാഗപ്പള്ളി‌, ബിലാൽ, അനസ്‌, അംജദ്‌, ഫൈസൽ തേവലക്കര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഖിനാസ്‌.എം.കരുനാഗപ്പള്ളി കോർഡിനേറ്ററായിരുന്ന പരിപാടിയിൽ ജാനിസ്‌ നന്ദി പറഞ്ഞു.

Latest News