Sorry, you need to enable JavaScript to visit this website.

സൗദി തൊഴില്‍ വിസക്ക് വിരലടയാളം;ദല്‍ഹി സൗദി എംബസി 31 വരെ നീട്ടി

റിയാദ് - സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസക്ക് വിരലടയാളം നിര്‍ബന്ധമാക്കിയ നടപടി ഈ മാസം 31 ന് മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ദല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. നേരത്തെ 26 മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കുമെന്ന് സൗദി എംബസിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റും അറിയിച്ചിരുന്നു. എന്നാല്‍ മുംബൈ കോണ്‍സുലേറ്റ് തിയതി മാറ്റത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ദല്‍ഹിയില്‍ വിസയടിക്കാന്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് മാത്രമാണ് 31 വരെ വിരലടയാളം ആവശ്യമില്ലാത്തത്. ജനുവരി 15നായിരുന്നു നേരത്തെ വിരലടയാളം പതിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നത്. പിന്നീടത് 26 വരെ നീട്ടി. ഇപ്പോള്‍ 31 വരെയും. അതേസമയം വ്യവസ്ഥകള്‍ നടപ്പാകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാനുള്ള വ്യഗ്രതയിലാണ് ഏജന്‍സികള്‍. മുംബൈ കോണ്‍സുലേറ്റില്‍ നിന്ന് പുതിയ തിയതി സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സമദ് റോയല്‍ ട്രാവല്‍സ് മലയാളം ന്യൂസിനോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News