രാമപ്രതിഷ്ഠ മറക്കാനാവില്ല, മറ്റുള്ളവരുടെ വിശ്വാസം ഹനിക്കരുത് -രേവതി

രാമപ്രതിഷ്ഠാ ദിനം  മറക്കാന്‍ കഴിയാത്ത അനുഭവമെന്ന് നടി രേവതി. ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേര്‍ത്തണക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ രേവതി കുറിച്ചു.


രേവതിയുടെ വാക്കുകള്‍:

ജയ് ശ്രീറാം.. ഇന്നലെ മറക്കാന്‍ കഴിയാത്ത ദിനമായിരുന്നു. ബാലനായ രാമന്റെ (രാംലല്ല) വശ്യമായ മുഖം കണ്ടപ്പോള്‍ ഇതിന് മുമ്പ് എന്റെയുള്ളില്‍ ഇങ്ങനെയൊരു വികാരം അന്തര്‍ലീനമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. സന്തോഷത്താല്‍ മനസ് തുളുമ്പുകയാണ്. ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേര്‍ത്തണക്കുമ്പോഴും, മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. മതേതരത്വം എന്ന് പറയുമ്പോഴും നമ്മളിലെ വിശ്വാസങ്ങളെ നമ്മുടേത് മാത്രമായി സൂക്ഷിക്കാന്‍ കഴിയുന്നു. മറ്റുള്ളവരും ഇതുതന്നെയാണ് അനുവര്‍ത്തിക്കേണ്ടതും. സ്വഗൃഹത്തിലേക്കുള്ള ശ്രീരാമന്റെ വരവ് ഒരുപാട് പേരെ മാറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതാദ്യമായാണെങ്കിലും നമ്മള്‍ ഉറക്കെ പറഞ്ഞു, നമ്മള്‍ വിശ്വാസികളാണെന്ന്. ജയ് ശ്രീറാം.

 

Latest News