Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചു'; രാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കില്ല, നബിയെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമോയെന്നും ശശി തരൂർ

തിരുവനന്തപുരം - അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തിടത്ത് പണിത ശ്രീരാമക്ഷേത്രത്തിലെ രാം ലല്ല പ്രതിഷ്ഠയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ ഉയർന്ന വിമർശങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ രംഗത്ത്. 
 തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്.എഫ്.ഐയും അവരെ പിന്തുണയ്ക്കുന്ന ചിലരും പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
 തന്റെ ട്വീറ്റിൽ, ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതിനാൽ ബോധപൂർവമാണ് ഉപയോഗിച്ചത്. 'സിയാറാം' എന്ന് എഴുതിയതും മനപൂർവ്വമാണ്. കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കണം? ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാൽ താനതിന് തയ്യാറല്ലെന്നും പ്രവാചകനായ മുഹമ്മദ് നബിയെ ആരെങ്കിലും തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമോ എന്നും ശശി തരൂർ ചോദിച്ചു. 
 വിശ്വാസികൾക്ക് വിശ്വസിക്കാൻ അവകാശമുണ്ട്. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബി.ജെ.പിയല്ല. ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്.എഫ്.ഐക്കാരുടെ വാദം. അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന്, സമർക്കാർക്കു നേരെ കൈകൂപ്പിയും കൈവീശിയും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകുമെന്ന പരാമർശം ആവർത്തിച്ച തരൂർ, ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയത്തിനല്ലെന്നും വ്യക്തമാക്കി. 'സീയാവർ രാമചന്ദ്ര കീ ജയ്' (Hai Tamchandra to Siyar) എന്ന് തരൂർ എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് വിമർശം ഉയർന്നത്.
  രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ശശി തരൂരിനെതിരെ തിരുവനന്തപുരം ലോ കോളജിൽ പ്രതിഷേധപ്രകടനം നടത്തി.

Latest News