Sorry, you need to enable JavaScript to visit this website.

മാത്യു കുഴല്‍നാടന്‍ എം എല്‍ എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യു വിഭാഗം ശരിവെച്ചു

ഇടുക്കി - മാത്യു കുഴല്‍നാടന്‍ എം എല്‍ എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യു വിഭാഗം ശരിവെച്ചു. പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് അധിക ഭൂമി മാത്യു കുഴല്‍നാടന്റെ പക്കലുണ്ടെന്നാണ് കണ്ടെത്തിയത്.  വില്ലേജ് സര്‍വേയര്‍ സ്ഥലം അളന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് പണിത ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തല്‍. 50 സെന്റ് പുറമ്പോക്കു കയ്യേറി മാത്യു കുഴല്‍നാടന്‍ എം എല്‍ എ മതില്‍ നിര്‍മിച്ചെന്നും ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നത്.

 

Latest News