Sorry, you need to enable JavaScript to visit this website.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്‌ലീം ബാലന് 'റാം റഹീം' എന്ന് പേരിട്ട് മാതാപിതാക്കള്‍

ഫിറോസാബാദ് (യുപി)  - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്‌ലീം ബാലന് മതസൗഹാര്‍ദ്ദത്തിന്റെ  സന്ദേശം പകര്‍ന്ന്  'റാം റഹീം' എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഫര്‍സാന എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.  മുത്തശ്ശി ഹുസ്‌ന ബാനുവാണ് പേരക്കുട്ടിക്ക്  'റാം റഹീം' എന്ന പേര് നല്‍കിയത്. ഹിന്ദു-മുസ്‌ലീം  ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി പറഞ്ഞു. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീന്‍ ജെയിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മിക്ക കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ ശ്രീരാമന്റെയോ സീതയുടെയോ പേരുകളുമായി സാമ്യമുള്ള പേരുകളാണ്  നല്‍കിയിരിക്കുന്നത്. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളില്‍ പലര്‍ക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കള്‍ നല്‍കിയതെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കുമ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് നിരവധി ഗര്‍ഭിണികള്‍ അഭ്യര്‍ത്ഥിച്ചതായും സീമ ദ്വിവേദി വെളിപ്പെടുത്തി.

 

 

Latest News