ക്രൈസ്തവ ദേവാലയങ്ങളില്‍ കാവിക്കൊടി കെട്ടിയതിനെതിരെ ജോസ് കെ. മാണി

കോട്ടയം - മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ചു കയറുകയും കുരിശുകളില്‍ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി.

പള്ളികളുടെ മുകളില്‍ കയറിനിന്നാണ് സംഘടിച്ചെത്തിയവര്‍ഗീയവാദികള്‍ കാവിക്കൊടി കുരിശുകളില്‍ കെട്ടിയത്. തടയാന്‍ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അടിച്ചുമാറ്റിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഇതേവരെയായിട്ടും പോലീസ് കേസെടുക്കാന്‍ തയാറാകാത്തത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ സമീപനമെന്തായിരിക്കും എന്നതിന്റെ തെളിവാണ്.

സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പള്ളികളില്‍ ബലമായി അതിക്രമിച്ചു കയറി കുരിശുകളില്‍ കാവിക്കൊടി കെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്യണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

Latest News