Sorry, you need to enable JavaScript to visit this website.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അനുമതി

തിരുവനന്തപുരം- നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അനുമതി നല്‍കി. പ്രസംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് യാതൊരു വിശദീകരണവും ചോദിക്കാതെയാണ് രാജ്ഭവന്‍ അംഗീകാരം നല്‍കിയത്. 

കരടില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഇല്ലെന്നാണ് വിവരം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന വിമര്‍ശനമുണ്ട്. കേന്ദ്രത്തിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സര്‍ക്കാറിനെ ഗവര്‍ണര്‍ വട്ടംചുറ്റിച്ചിരുന്നു. സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അനുമതി നല്‍കിയത് സര്‍ക്കാറിന് ആശ്വാസമാണ്. 25നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

Latest News