Sorry, you need to enable JavaScript to visit this website.

റിയാദില്‍ ഓൺലൈൻ സ്‌റ്റോർ നടത്തിയ പ്രവാസി പിടിയിൽ

റിയാദ് - കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനോ നിക്ഷേപ ലൈസൻസോ ഇല്ലാതെ ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിച്ച ഏഷ്യൻ വംശജനെ വാണിജ്യ മന്ത്രാലയം പിടികൂടി. റിയാദിൽ ഫഌറ്റ് കേന്ദ്രീകരിച്ച് ഉൽപന്നങ്ങളും ചരക്കുകളും സ്റ്റോക്ക് ചെയ്തും വിപണനം നടത്തിയും ടിക്‌ടോക്ക് പ്ലാറ്റ്‌ഫോമിലൂടെയാണ് വിദേശി ഓൺലൈൻ സ്റ്റോർ നടത്തിയിരുന്നത്. ഓൺലൈൻ സ്റ്റോർ അടപ്പിച്ച വാണിജ്യ മന്ത്രാലയം ഇ-കൊമേഴ്‌സ് നിയമം അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഏഷ്യൻ വംശജനെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
 

Latest News