Sorry, you need to enable JavaScript to visit this website.

കേരളത്തിന് കരകയറാന്‍ ഒരു മാസത്തെ ശമ്പളം മതി; മലയാളികള്‍ കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തില്‍ കനത്ത നാശം വിതച്ച പ്രളയ ദുരിതങ്ങളില്‍ നിന്ന് കരകയറാനും നാടിനെ പുനര്‍നിര്‍മ്മിക്കാനും ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന മലയാളികള്‍ മനസ്സുവച്ചാല്‍ പ്രയാസമില്ലാതെ കാര്യങ്ങള്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഒരു മാസത്തെ ശമ്പളം മതിയാകും. ഇത് ഒന്നിച്ചു നല്‍കേണ്ടതില്ലെന്നും മാസം മൂന്ന് ദിവസത്തെ ശമ്പളം വച്ച് 10 മാസം കൊണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലെത്തിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, മറ്റു നാശനഷ്ടങ്ങള്‍ എന്നിവ സര്‍ക്കാരിന് ഒറ്റയ്ക്കു ചെയ്യാനാവില്ല. ഇതിനു ലോകമൊട്ടാകെയുള്ള കേരളീയര്‍ കൈകോര്‍ത്താല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ദേശീയ, രാജ്യാന്തര ഏജന്‍സികളുടെ സഹായം ഉപയോഗപ്പെടുത്തുമെന്നും ഇതിനു ബാങ്കുകളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്നു തന്നെയാണു പ്രതീക്ഷ. ദുരിതം നേരിട്ടറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും കേരളത്തിലന് അനൂകൂലമായി സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News