ഹമാസുമായി ഒത്തുതീര്‍പ്പുണ്ടാക്കണം; ജറൂസലമില്‍ ഇസ്രായിലികളുടെ റാലി

ജറൂസലം-ഹമാസുമായി പുതിയ ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മോചനം കാത്തുകഴിയുന്ന ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ജറൂസലമില്‍ പ്രകടനം നടത്തി. ബന്ദികളുടെ മോചനത്തിനായി പ്രധാനമന്ത്രി നെതന്യാഹു ഹമാസുമായി പുതിയ കരാറിലെത്തണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.

യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു. ഇസ്രായില്‍ പൂര്‍ണമായും പിന്മാറണമെന്നും ഗാസയില്‍ ഹമാസ് അധികാരത്തില്‍ തുടരുമെന്നുമാണ് ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസ് മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥകള്‍.
ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായില്‍ വ്യക്തമാക്കിയിരിക്കെ, ബന്ദികളെ മോചിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മുതിര്‍ന്ന ഹമാസ് നേതാവ് സാമി അബു സുഹ് റി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

 

 

Latest News