Sorry, you need to enable JavaScript to visit this website.

2024ൽ വിപണി അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നങ്ങൾ


ഹിന്ദി മേഖലയിൽ ഡിസംബർ 3നു ബിജെപിക്കനുകൂലമായി വന്ന തെരഞ്ഞെടുപ്പു ഫലമാണ് ആഭ്യന്തര ഓഹരി വിപണിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കുതിപ്പിനു നിദാനം. തെരഞ്ഞെടുപ്പിന് ഒന്നു രണ്ടു മാസം മുമ്പു വരെ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനു ശേഷം ഒക്ടോബർ 31 മുതൽ എംഎസ്‌സിഐ ഇന്ത്യ 14.3 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ആഗോള എംഎസ്‌സിഐ 12.5 ശതമാനവും വികസ്വര വിപണികളുടേത് 9.6 ശതമാനവും ആയിരിക്കുമ്പോഴാണിത്. വ്യവസായ നയ പരിഷ്‌കാരങ്ങൾ  തുടരുമെന്ന പ്രതീക്ഷയിൽ വിദേശത്തു നിന്ന് ഓഹരികളിൽ ധാരാളമായി പണം നിക്ഷേപിക്കപ്പെടുകയും   അനുകൂലമായ രാഷ്ട്രീയ പരിസ്ഥിതി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ കുതിപ്പിലാണെന്നു വേണം അനുമാനിക്കാൻ. ദേശീയ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഫലങ്ങൾ 2024 മെയ് മുതൽ ജൂൺ വരെയായിരിക്കും വെളിപ്പെടുക. വിപണി സമയത്തിനു മുമ്പേ സഞ്ചരിക്കുകയാണ്. കഴിഞ്ഞ 2 മാസം വിശാല വിപണി 23 ശതമാനം നേട്ടമാണുണ്ടാക്കിയത്. 
എൽനിനോ പ്രതിഭാസം മൂലം ആഭ്യന്തര രംഗത്ത് നാം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഭക്ഷ്യ വസ്തുക്കളുടെ കൂടിയ തോതിലുള്ള വിലക്കയറ്റം. പോയ വർഷം ശരാശരിയിൽ താഴെ പെയ്ത മഴയും ഉഷ്ണ തരംഗവും കാരണം ഭക്ഷ്യ ധാന്യങ്ങളുടെ വില കൂടാൻ ആരംഭിച്ചിരുന്നു. 
ക്രമം തെറ്റിയ മഴ ഖാരിഫ് വിളവെടുപ്പിനെ ദോഷകരമായി ബാധിച്ചു. ഇപ്പോഴത്തെ ഉഷ്ണ തരംഗം കാരണം റാബി വിളവെടുപ്പ് മുൻ വർഷത്തെയപേക്ഷിച്ച് 5 ശതമാനം കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. റിസർവോയറുകളിലെ ജല നിരപ്പ് ദീർഘകാല ശരാശരിയേക്കാൾ താഴെ ആയതിനാൽ 2024ൽ പെയ്യുന്ന മഴയും കൃഷിയേയും ഗ്രാമീണ മേഖലയേയും ബാധിക്കും. നടപ്പു വർഷം 2024ന്റെ ആദ്യ പകുതിയിൽ റിസർവ് ബാങ്ക് കൂടിയ പലിശ നിരക്ക് നില നിർത്തുമെന്നു വേണം പ്രതീക്ഷിക്കാൻ.  
അന്തിമമായി, കൂടിയ വാല്യുവേഷൻ എന്ന ഘടകവും ഉണ്ട്. ഒരു വർഷം മുന്നോട്ടുള്ള പിഇ അനുപാതം 20 ഃ ൽ ആണ് ഇന്ത്യ, യുഎസ് വിപണികൾ ട്രേഡിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. 2024ൽ ആഗോള സമ്പദ് വ്യവസ്ഥ സങ്കോചിക്കുമെന്ന് കണക്കുകൾ പറയുമ്പോൾ ഇതും ഇന്ത്യയുടെ മുന്നേറ്റവും വൈരുദ്ധ്യം തന്നെയാണ്. 
ആഭ്യന്തര വിപണിയിലേക്ക് കൂടിയ തോതിലുള്ള പണമൊഴുക്ക്, ആഭ്യന്തര സാമ്പത്തിക വളർച്ചയിലെ മുന്നേറ്റം, കൂടിയ തോതിലുള്ള പണം ചിലവഴിക്കൽ, ഉദാര സമീപനം, കൂടിയ വിലക്കയറ്റത്തിന് ചെറിയ ആശ്വാസം, രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്നുള്ള മോചനം, പണ നയത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷ എന്നീ ഘടകങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ കുതിപ്പിനു പിൻബലമേകുന്നത്. 
ആദ്യം പറഞ്ഞ വെല്ലുവിളികൾ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമെന്നു തന്നെയാണ് കരുതുന്നത്. എന്നാൽ ശക്തമായ രാഷ്ട്രീയ പരിസ്ഥിതിയുടെ  ചട്ടക്കൂട് ഇതിനെ പ്രതിരോധിക്കും. 
ഈ വർഷം മുഖ്യ വിപണിയിൽ 10 മുതൽ 12 ശതമാനം വരെ ലാഭം പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപം വ്യത്യസ്ത  ആസ്തികളിലായിരിക്കാൻ ശ്രദ്ധ വെയ്ക്കണം. ശക്തമായ ആഭ്യന്തര സാമ്പത്തിക വളർച്ചയും കൂടിയ തോതിലുള്ള ഉറച്ച പലിശ നിരക്കും കടപ്പത്രങ്ങൾ, റിയൽ എസ്റ്റേറ്റ് , ഉൽപന്നങ്ങൾ എന്നീ മേഖലകളിൽ നല്ല ലാഭം നൽകും. 
നീണ്ടു നിൽക്കുന്ന കാലയളവിൽ ഓഹരികൾ ദീർഘകാല ശരാശരിക്കു മുകളിൽ ട്രേഡിംഗ് നടത്തുമ്പോൾ വൈവിധ്യവൽക്കരിക്കുന്നതാണ് ഗുണകരം. 

(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

Latest News