ടൈം സ്‌ക്വയറിലും രാമപ്രതിഷ്ഠ ആഘോഷം, പങ്കുവെച്ച് കോണ്‍സല്‍ ജനറല്‍

ന്യൂയോര്‍ക്ക് - അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ വില്ലുമായി നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു. ആഘോഷങ്ങളുടെ ഫോട്ടോകളും വിഡിയോകളും  ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍  സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ച്, അമേരിക്കയിലെ ഹിന്ദു സമൂഹം ഭജനകളും ഗാനങ്ങളും ആലപിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ചടുലതയും ഐക്യവും പ്രകടിപ്പിക്കുന്നതായിരുന്നു ന്യൂയോര്‍ക്കിലെ ആഘോഷമെന്ന് കോണ്‍സുലേറ്റ് ജനറല്‍  വ്യക്തമാക്കി. ഫോട്ടോകളില്‍, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടിയ ഇന്ത്യന്‍ സമൂഹം, 'ജയ് ശ്രീറാം' എന്ന് എഴുതിയ കാവി പതാകകള്‍ വീശി.

Latest News