Sorry, you need to enable JavaScript to visit this website.

'പൂജയിൽ പൂജ്യം, വ്യക്തിജീവിതത്തിൽ രാമനെ പിന്തുടരാത്തയാൾ'; മോഡിക്കെതിരെ വീണ്ടും രൂക്ഷ വിമർശവുമായി ഡോ.സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വാക്കുകളുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമി വീണ്ടും രംഗത്ത്. വ്യക്തി ജീവിതത്തിൽ, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്തയാളാണ് മോഡിയെന്ന് സമൂഹ മാധ്യമത്തിൽ അദ്ദേഹം കുറിച്ചു. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തിടത്ത് സ്ഥാപിച്ച ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് തൊട്ടു മുമ്പായിരുന്നു മുതിർന്ന ബി.ജെ.പി നേതാവും ആറുതവണ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

'പ്രധാനമന്ത്രി പദവിയോടുള്ള പൂജയിൽ പൂജ്യമായിരിക്കെ, മോഡി പ്രാണപ്രതിഷ്ഠാ പൂജയ്ക്ക് മുതിരുകയാണ്. വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച്, ഭാര്യയോടുള്ള പെരുമാറ്റത്തിൽ. കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രി എന്ന നിലയിൽ രാമരാജ്യമനുസരിച്ച് പ്രവർത്തിച്ചിട്ടുമില്ലെന്നും' സുബ്രഹ്മണ്യൻ സ്വാമി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
 ഇതാദ്യമല്ല സുബ്രഹ്മണ്യൻ സ്വാമിയുടെ മോഡി വിമർശം. ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിലാണ് മോഡി അറിയപ്പെടുന്നതെന്നും അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂജ നടത്തുന്നതിന് മോഡിയെ അനുവദിക്കാൻ രാമഭക്തർക്ക് എങ്ങനെ കഴിയുന്നുവെന്നും അദ്ദേഹം കുറച്ച് മുമ്പ് പ്രധാനമന്ത്രിയെ പരിഹസിച്ചിരുന്നു. തന്റെ ഭാര്യ സീതയെ രക്ഷിക്കാൻ ഒന്നര ദശാബ്ധത്തോളം യുദ്ധം ചെയ്തയാളാണ് ശ്രീരാമൻ. എന്നാൽ, മോഡിയാകട്ടെ ഭാര്യയെ ഒഴിവാക്കിയതിന്റെ പേരിൽ അറിയപ്പെടുന്നയാളാണ്. എന്നിട്ടും അദ്ദേഹം പൂജ ചെയ്യുകയോ എന്നും സ്വാമി ചോദ്യം ഉയർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Latest News