രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്ന് സി പി എം നേതാവ് എം സ്വരാജ്

തിരുവനന്തപുരം - രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്ന് സി പി എം നേതാവ് എം സ്വരാജ്. രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠാ' ചടങ്ങിനിടെയാണ്  ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം സ്വരാജ് രംഗത്തെത്തിയത്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് വിമര്‍ശനം ഉന്നയിച്ചത്. 'അപഹരിക്കപ്പെട്ട ദൈവം...വിശ്വാസികളുടെ ശ്രീരാമന്‍ അപഹരിക്കപ്പെട്ടു...രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനെയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി'- എം സ്വരാജ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Latest News