Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാറ്റ് അടക്കൽ നീട്ടി വെക്കാം, ടാക്‌സ് ഇളവ് നേടാം; ഈ നിബന്ധനകളുണ്ട്

ജിദ്ദ- സൗദി അറേബ്യയിൽ മൂല്യവർധിത നികുതി നീട്ടിവെക്കുന്നിതിനും വെയർഹൗസ് ടാക്സിളവ് ആനുകൂല്യം  ഉപയോഗപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളും നിബന്ധകളും  വ്യക്തമാക്കി ടാക്സ്, കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ടാക്സ് വരിക്കാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. പുതിയ തീരുമാന പ്രകാരം സകാത്ത്, നികുതി, എന്നിവ ചരക്കുകൾ ഇറക്കുമതി ചെയ്തയുടനെ വാറ്റ് അടക്കുന്നതിനു പകരം തങ്ങളുടെ   പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട ചരക്കുകളുടെ ടാക്സ് റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകും. 11-1-2020 നു ശേഷം ഇറക്കുമതി ചെയ്ത ചരക്കുകൾക്കുള്ള വാറ്റ് നികുതിക്കായിരിക്കും ഇളവ് ബാധകമായിരിക്കുക. ഈ തിയതിക്ക് മുമ്പ് ഇറക്കുമതി ചെയ്ത വസ്തുക്കൾക്ക് ടാക്‌സ് ഇളവുണ്ടാകില്ല. 

വെയർഹൗസിൽ നിന്ന് ചരക്കുകൾ റിലീസ് ചെയ്യുന്നതു വരെ ടാക്സ് അടയ്ക്കുന്നത് താൽക്കാലികമായി ലൈസൻസിക്ക് നിർത്തിവെക്കാം. ചരക്കുകളുടെ ഉത്പാദനത്തിനും ശേഖരണത്തിനും സൂക്ഷിച്ചു വെക്കലിനുമെല്ലാം ഇത്തരം വെയർ ഹൗസുകൾ  ഉപയോഗപ്പെടുത്താവുന്നതുമാണ്. ഈ ആനുകൂല്യം നേടുന്നതിന് വാറ്റിന്റെ അഞ്ചു ശതമാനത്തിൽ കുറയാത്ത  തുക  ഗ്യാരണ്ടിയായി അടക്കുകയും ചരക്ക്് ശേഖരണമാണോ കൈമാറ്റമാണോ പ്രൊഡക്ഷനാണോ വെയർ ഹൗസിൽ നടക്കുന്നതെന്ന് ചരക്കുകളുടെ സ്വഭാവവും വ്യക്തമാക്കുന്ന റിപ്പോർട്ടും വാറ്റ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. 

Latest News