കേരള ഭരണം മോഡിയേക്കാൾ മോശപ്പെട്ട രീതിയിൽ -തെലങ്കാന മന്ത്രി അനസൂയ സീതാക്ക

കോഴിക്കോട് - കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദുരിതത്തിൽനിന്ന് ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് മഹാറാലിയിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അവർ.
 മോഡിയേക്കാൾ മോശപ്പെട്ട രീതിയിലാണ് പിണറായി കേരളം ഭരിക്കുന്നത്. മോഡി-അദാനി-ആർ.എസ്.എസ് ത്രയം രാജ്യത്തെ വിറ്റു തുലക്കുകയാണ്. മോഡി ഭരണത്തിൽ അദാനിയുടെ സമ്പാദ്യം കുതിച്ചുകൊണ്ടിരുന്നു. ഭരണത്തേക്കാൾ മോഡി ബിസിനസ്സ് കാര്യങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. 
ബി.ജെ.പി സർക്കാർ വിദ്വേഷവും വെറുപ്പുമാണ് യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. യുവാക്കൾ തൊഴിലില്ലാതെ അലയുകയാണ്. യുവാക്കൾക്ക് അവരുടെ ഭാവി സംബന്ധിച്ച് യാതൊരു പ്രതീക്ഷയുമില്ലാതായി. വെറുപ്പിനെതിരെ സമാധാനത്തിന്റെ പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. മുസ്‌ലിംലീഗും കോൺഗ്രസും തമ്മിൽ അമ്പത് വർഷത്തെ ബന്ധമുണ്ട്. ലീഗ് എല്ലാവരും അംഗീകരിക്കുന്ന മതേതര പാർട്ടിയാണെന്നും അവർ പറഞ്ഞു. നമസ്‌കാരം കേരള, എല്ലാവർക്കും സുഖമല്ലേ എന്ന് ചോദിച്ചായിരുന്നു തെലങ്കാന മന്ത്രി പ്രസംഗം ആരംഭിച്ചത്.

Latest News