Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - ജോഡോ യാത്രക്കെതിരെ അസമിൽ പ്രതിഷേധവുമായി ബി.ജെ.പി, ബസിൽനിന്നിറങ്ങി രാഹുൽ

ഗുവാഹതി- രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ അസമിൽ പ്രതിഷേധവുമായി ബി.ജെ.പി. സോണിത് പുരിൽ രാഹുലിന്റെ ബസിനുനേരെ ജയ് ശ്രീറാം, ജയ് മോഡി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ അടുത്തപ്പോൾ, ബസ് നിർത്തിച്ച് രാഹുൽ ഇറങ്ങി അവർക്കുസമീപത്തേക്ക് ചെന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്നു തന്നെ രാഹുലിനെ തിരികെ ബസിൽ കയറ്റി. പ്രതിഷേധക്കാരെ ബസിലിരുന്ന് ഫ്‌ളൈയിംഗ് കിസുകൾ നൽകിയാണ് രാഹുൽ അഭിവാദ്യം ചെയ്തത്. ഇതിന്റെ വീഡിയോ രാഹുൽ തന്നെ എക്‌സിൽ പങ്കുവെച്ചു.

ഇതിനുതൊട്ടുമുമ്പ് രാഹുലിന്റെ യാത്രാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ കാറിനുനേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലിൽ പതിച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ ബി.ജെ.പിക്കാർ പറിച്ചുമാറ്റിയെന്ന് ജയറാം രമേശ് ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
 

 

Latest News