Sorry, you need to enable JavaScript to visit this website.

ശബരിമല നട അടച്ചു, തിരുവാഭരണവുമായി പന്തളത്തേക്ക്

പത്തനംതിട്ട - മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു.
പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികള്‍ ദര്‍ശനം നടത്തി. തിരുവാഭരണ സംഘം 24 ന് പന്തളം കൊട്ടാരത്തില്‍ എത്തിച്ചേരും. ശബരിമലയില്‍ മണ്ഡല മകരവിളക്കു കാലത്ത് സേവനമനുഷ്ഠിച്ച പുരോഹിതര്‍ക്കും ജീവനക്കാര്‍ക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നന്ദി അറിയിച്ചു.

 

Latest News