Sorry, you need to enable JavaScript to visit this website.

അയോധ്യ കനത്ത സുരക്ഷാവലയത്തില്‍, പാസോ ക്ഷണക്കത്തോ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

ലഖ്‌നൗ-രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ സുരക്ഷാവലയത്തില്‍ അയോധ്യ. പ്രവേശന പാസോ, ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്ന് മുതല്‍ നഗരത്തില്‍ പ്രവേശിപ്പിക്കില്ല. നാളെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നത് വരെ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും. രാവിലെ 11:30 മുതല്‍ 12:30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. അയോധ്യയിലെ രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടരുകയാണ്. അധിവാസ, കലശപൂജകള്‍ ഇന്നും നടക്കും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
പതിനായിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തീല്‍ വിന്യസിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ദീപാലങ്കൃതമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നടക്കം നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്. അതേസമയം പ്രാണപ്രതിഷ്ടാ ചടങ്ങിന് മുന്‍പ് വിഗ്രഹത്തിന്റെ ചിത്രം പുറത്തായതിനെ പറ്റി അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വിഗ്രഹത്തിന്റെ കണ്ണുകെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തീന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.
ഇതിനിടെ, തമിഴ്നാട്ടില്‍ നരേന്ദ്ര മോഡിയുടെ ക്ഷേത്രദര്‍ശനം ഇന്നും തുടരും. അയോധ്യാക്ഷേത്രപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് മോഡിയുടെ തമിഴ്നാട് സന്ദര്‍ശനം. ധനുഷ്‌കോടി കോതണ്ടരാമസ്വാമി ക്ഷേത്രത്തില്‍ മോഡി ഇന്ന് രാവിലെ ദര്‍ശനം നടത്തി. രാമസേതു നിര്‍മ്മാണം തുടങ്ങിയ അരിച്ചല്‍ മുനയിലും മോഡി സന്ദര്‍ശനം നടത്തും.


 

Latest News