കൊല്ലം - ഇടതു മുന്നണി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി പരാതി. ഔദ്യോഗിക എഫ്.ബി പേജ് വഴി അശ്ലീല ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തിൽ എൽ.ഡി.എഫ് കൊല്ലം ജില്ലാ നേതൃത്വം സൈബര്‍ സെല്ലിന് പരാതി നല്കി. ഈ മാസം 15-നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്നാണ് വിവരം. 2023 ഡിസംബർ 17ന് നവകേരള സദസ്സുമായി ബന്ധപ്പെട്ട ലൈവ് വീഡിയോ ആണ് അവസാനമായി ഒഫീഷ്യലായി പേജിൽ നൽകിയത്.