Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം- അടുത്ത ഏതാനും മണിക്കൂറുകളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന്് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വൈകിട്ട് അഞ്ച് മണിക്ക് പുറത്തിറക്കിയ അറിയിപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകളില്ല.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ ഒന്നു മുതല്‍ ഒന്നര സെന്റീ മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Latest News