Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; ദൽഹിയിൽ ഒരാൾ അറസ്റ്റിൽ 

ന്യൂദൽഹി- നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വൈറലായത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്. അങ്ങേയറ്റം ഭയാനകമായ കാര്യമാണ് നടന്നതെന്ന് സംഭവത്തെ പറ്റി രശ്മിക നേരത്തെ പ്രതികരിച്ചിരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ ഇതു വളരെയധികം അപകടങ്ങൾക്ക് ഇരയാകുമെന്നും അവർ പറഞ്ഞു. ഡീപ്‌ഫേക്ക് വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രൂപകല്പന ചെയ്ത സിന്തറ്റിക് മീഡിയയുടെ ഒരു രൂപമാണ് ഡീപ്‌ഫേക്കുകൾ. ദൃശ്യശ്രാവ്യ ഘടകങ്ങൾ കൈകാര്യം ചെയ്യാൻ അത്യാധുനിക അൽഗോരിതങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. 2017ൽ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കൃത്രിമ വീഡിയോകൾ പങ്കിടുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം അവതരിപ്പിച്ചപ്പോൾ ഈ പദത്തിന് പ്രാധാന്യം ലഭിച്ചു.
ഇതിന് ശേഷമാണ് ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. വ്യക്തികളുടെയോ കമ്പനികളുടെയോ സർക്കാരുകളുടെയോ പോലും പ്രശസ്തി തകർക്കാനും നശിപ്പിക്കാനും സൈബർ കുറ്റവാളികൾക്കുള്ള ഒരു സാധ്യതയുള്ള ആയുധമായി ഇത് മാറുകയും ചെയ്തു. രശ്മിക മന്ദാനയെ കൂടാതെ, കത്രീന കൈഫ്, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായിരുന്നു.

Latest News