VIDEO - മലപ്പുറം എടവണ്ണപ്പാറയില്‍ നിർത്തിയിട്ട ബസ്സിന് തീപിടിച്ചു

മലപ്പുറം- മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നിർത്തിയിട്ട ബസ്സിന് തീപിടിച്ചു. എടവണ്ണപ്പാറ മപ്പുറം വെളിമ്പിലാംകുഴി തടായിലാണ് സംഭവം  പത്തുമണിയോടുകൂടി നാട്ടുകാരാണ് ബസ് നിന്ന് കത്തുന്നത് കണ്ടത്. തുടർന്ന് മുക്കം  ഫയർഫോഴ്‌സിനെ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ എ.എസ്.ടി.ഒ അബ്ദുൽഗഫൂറിൻ്റെ നേതൃത്വത്തിലുള്ള യൂണിറ്റ് സ്ഥലത്ത് എത്തുകയും കത്തിക്കൊണ്ടിരുന്ന ബസ്സിലെ തീ നാട്ടുകാരുടെ സഹായത്തോടെ അണക്കുകയും ചെയ്തു. സാമൂഹ്യവിരുദ്ധരുടേയും ലഹരി മാഫിയയുടെയും കൂത്താട്ട് കേന്ദ്രം കൂടി യാണ് ഇവിടെ എന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്തായി സ്കൂളും 500 മീറ്ററോളം ദൂരത്തിൽ ഗ്യാസ് ഗോഡൗൺ നിലനിൽക്കുന്നു.ബസിൽ നിന്ന് വീണ തീ ഉണങ്ങിക്കിടന്ന പുല്ലിലേക്കും പടർന്ന് പിടിച്ചിരുന്നു . ടൂറിസ്റ്റ് ബസ്സിനാണ് തീ പിടിച്ചത്.

Latest News