അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠക്കു മുമ്പേ രാംലല്ല വിഗ്രഹചിത്രങ്ങൾ പുറത്തുവിട്ടതിന് എതിരേ മുഖ്യ പൂജാരിയും ട്രസ്റ്റും

ന്യൂഡൽഹി - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുമ്പേ രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിൽ കടുത്ത വിമർശവുമായി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് രംഗത്ത്. പ്രതിഷ്ഠാ ദിനത്തിലെ പൂജകൾക്കു ശേഷമേ കണ്ണുകളുടെ കെട്ടഴിക്കാൻ പാടൂള്ളൂവെന്നും എന്നാൽ അതിന് മുമ്പേ, കണ്ണുകളുടെ കെട്ടഴിച്ചുള്ള വിഗ്രഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ആരാണെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 ശ്രീരാമവിഗ്രഹത്തിന്റെ ചിത്രം ഇന്നലെ വൈകീട്ടട്ടോടെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ പ്രതികരണം. 'ക്ഷേത്രത്തിൽ സ്ഥാപിച്ച രാംലല്ലയുടെ വിഗ്രഹം കണ്ണുകൾ മൂടിയ നിലയിലാണ്. പ്രതിഷ്ഠാദിനച്ചടങ്ങിന് മുന്നോടിയായി കണ്ണുകൾ തുറന്ന നിലയിൽ വിഗ്രഹം കാണിക്കുന്നത് ശരിയല്ല. പ്രതിഷ്ഠാദിന പൂജകൾക്കു ശേഷമേ ഈ കെട്ടഴിക്കാൻ പാടുള്ളു. പിന്നേ ആരാണിത് ചെയ്തതെന്നും അവരെ കണ്ടെത്തണമെന്നുമാണ് ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെയും നിലപാട്.
 

Latest News