Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ആലപ്പുഴ - കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് സംഭവം. 15 വയസ്സുകാരായ സല്‍മാന്‍, തുഷാര്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂര്‍ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. 12 മണിയോടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സല്‍മാനും തുഷാറും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയത്. മരിച്ചവര്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.

 

Latest News