കോടതിയില്‍ മറുപടി നല്‍കാന്‍ വൈകി, രാഹുല്‍ ഗാന്ധിക്ക് 500 രൂപ പിഴയിട്ടു

താനെ - അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസില്‍ മറുപടി നല്‍കാന്‍ വൈകിയതിന് രാഹുല്‍ ഗാന്ധിക്ക് പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് 500 രൂപ പിഴ ചുമത്തിയത്. മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍ എസ് എസിന് പങ്കുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. കോടതി നോട്ടീസ് അയച്ച് 881 ദിവസം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി  മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി. ഗുരുതരമായ അലംഭാവമാണ് രാഹുല്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മാപ്പപേക്ഷ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ട്.  രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിവേക് മങ്കേരേക്കര്‍ ആണ് കോടതിയെ സമീപിച്ചത്. 

 

Latest News