മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കിയ അരി കടത്തി, മുഖ്യമന്ത്രിക്ക് സിസിടിവി ദൃശ്യമടക്കം പരാതി

മലപ്പുറം - വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കിയ അരി കടത്തിയതായി പരാതി. മലപ്പുറം മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. സുകൂളിലെ ഒരു അധ്യാപകനാണ് അരി കടത്തിയതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അരിച്ചാക്കുകള്‍ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എല്ലാ കണക്കുകളും കൃത്യമെന്നും ആര്‍ക്കും പരിശോധിക്കാമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

 

Latest News