മന്ത്രിമാരുടെ ടെലിഫോൺ ചർച്ച; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാനും പാക്കിസ്ഥാനും

ഇസ്‌ലാമാബാദ്- പരസ്പരം അതിര്‍ത്തികടന്നുള്ള ആക്രമണങ്ങളുടെ ചൂടാറും മുമ്പ് സംഘര്‍ഷം കടുപ്പിക്കേണ്ടെന്ന കാര്യത്തില്‍ ഇറാനും പാക്കിസ്ഥാനും ധാരണയായി. പാക്കിസ്ഥാന്‍ വിദേശ മന്ത്രി ജലീല്‍ അബ്ബാസ് ജീലാനിയും, ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണയായതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഭീകര പ്രവര്‍ത്തനത്തെ ചെറുക്കുന്ന കാര്യത്തില്‍ പരസ്പര സഹകണത്തോടെ പ്രവര്‍ത്തിക്കാനും മന്ത്രമാര്‍ തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ തിരിച്ചയക്കുന്ന കാര്യവും ചര്‍ച്ച ചെയ്തുവെന്ന് പ്രസ്താവന പറഞ്ഞു.

ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലേക്ക് ഇസ്രായില്‍ മിസൈല്‍ ആക്രമണം നടത്തിയത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഇറാനിലെ ബലൂചിസ്ഥാന്‍ പ്രദേശത്തേക്ക് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പത് പേരും കൊല്ലപ്പെട്ടു.


സൗദിയില്‍നിന്ന് ശേഖരിച്ച 38 ലക്ഷവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍


 

Latest News